top of page

ആമുഖം


കോവിഡ് മഹാമാരി ആളുകളെ പലവിധത്തിലുള്ള വിഷമങ്ങളിലേക്കും തള്ളിവിട്ടു, ഇക്കാലത്ത് ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിൽ, നഗരപ്രദേശങ്ങളിൽ സുരക്ഷിതമായ ഗതാഗത മാർഗ്ഗമായി സൈക്കിളുകളുടെ ഉപയോഗത്തിൽ പെട്ടെന്ന് കുതിച്ചുചാട്ടം ഉണ്ടായി. ബസ്, മെട്രോ, ട്രെയിൻ, ടാക്സി മുതലായ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം സുരക്ഷിതമായ ദൂരം അനുവദിക്കാത്തതിനാൽ വൈറസ് പടരാൻ കാരണമായേക്കാം. എന്നാൽ സൈക്കിളിൽ ആവുമ്പോൾ സ്വാഭാവികമായും ശാരീരിക അകലം പാലിച്ച് യാത്രചെയ്യാൻ സാധിക്കുന്നു.   

എന്നാൽ, നഗരത്തിലൂടെയുള്ള യാത്രക്കാർക്ക് സുരക്ഷിതമായ സൈക്ലിംഗ് പാത ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, അത്തരം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ മതിയായ ആസൂത്രണം ആവശ്യമാണ്. വലിയ നിക്ഷേപങ്ങളില്ലാതെ കൊച്ചി നഗരപരിധിയിൽ നമുക്കും ഇത് ചെയ്യാൻ കഴിയും.   ചെറിയ ചെറിയ പരസ്പരബന്ധിതമായ റോഡുകളെ സൈക്കിൾ പാതകളായി നീക്കിവയ്ക്കുക എന്നതാണ് ചെയ്യേണ്ടത്. 2023 ജൂൺ 4 ഞായറാഴ്ച സംഘടിപ്പിക്കുന്ന സൈക്കിൾ റൈഡുകൾ വഴി ആളുകൾക്ക് സൈക്കിൾ പാതകളാക്കി മാറ്റേണ്ട റോഡുകൾ നിർദ്ദേശിക്കാൻ സാധിക്കും. അത്തരമൊരു ജനകീയ മുന്നേറ്റം വഴി ഒരു മാസ്റ്റർ പ്ലാൻ സൃഷ്ടിക്കാൻ സഹായിക്കും, മാത്രമല്ല ഇത് ജില്ലാ ഭരണകൂടം നടപ്പാക്കുന്നതിന് അന്തിമരൂപം നൽകുകയും ചെയ്യാം.

ഇത് ഒരു സ്വമേധയാ ഉള്ള സന്നദ്ധ പ്രവർത്തനമാണ്.  ആരുടെയെങ്കിലും ലാഭത്തിന് വേണ്ടിയല്ല ഈ സംരംഭം.

എന്നാൽ ഏതെങ്കിലും കമ്പനികൾക്ക് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായോ, പരസ്യപ്രചാരണത്തിനോ, സാധനങ്ങളോ സേവങ്ങളോ സൗജന്യമായി നൽകുന്നതിനോ താത്പര്യമുണ്ടെങ്കിൽ ചെയ്യുന്നതിന് തടസ്സമില്ല.

മറ്റുള്ള എല്ലാ സംഘടനകൾക്കും ഇതിൽ പങ്കടുക്കുകയും അതുവഴി കൊച്ചി നഗരത്തെ സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റാനും സാധിക്കും.  

ലക്ഷ്യങ്ങൾ

  • ദിവസേനയുള്ള യാത്രക്കാരെ സൈക്ലിംഗ് ഒരു ഗതാഗത മാർഗ്ഗമായി കൂടുതൽ ഉപയോഗിക്കുന്നതിന്, നഗരത്തിലെ സുരക്ഷിത സൈക്കിൾ പാതകൾ അത്യാവശ്യമാണ്.

  • നിലവിലുള്ള ചെറിയ റോഡുകളെ സൈക്ലിംഗ് പാതകളാക്കി മാറ്റാം.  മാത്രമല്ല നഗരത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ചെയ്യുന്ന അത്തരം പാതകളുടെ ഒരു ശൃംഖല പൊതുജനങ്ങൾക്ക് കണ്ടുപിടിക്കേണ്ടതും അറിയേണ്ടതുമുണ്ട്.
     

  • മറ്റ് വാഹനങ്ങളുടെ വേഗത പരിധി, സുരക്ഷിത വേലിയുള്ള സൈക്കിൾ പാതകൾ, സൈഗ്നേജുകൾ, ജംഗ്ഷനുകളിൽ ശരിയായ സിഗ്നലിംഗ് സംവിധാനം തുടങ്ങി എല്ലാ സുരക്ഷാ സവിശേഷതകളും ജില്ലാ അധികൃതർ നടപ്പിലാക്കണം.

  • 2023 ജൂൺ 4 ഞായറാഴ്ചയും (തുടർന്നുള്ള 14 ശനി/ഞായറാഴ്ച കളിലും) സൈക്കിൾ റാലി പങ്കെടുക്കുന്നവർക്ക് നഗരത്തിൽ സുരക്ഷിതമായ സൈക്ലിംഗ് പാത സ്ഥാപിക്കുന്നതിന് പ്രായോഗിക പരിഹാരങ്ങൾ നിർദ്ദേശിക്കാൻ കഴിയും. സർക്കാർ ഖജനാവിൽ നിന്ന് കുറഞ്ഞ മുതൽമുടക്കിൽ പദ്ധതി നടപ്പിലാക്കാൻ സാധിക്കുന്നതിനായുള്ള എല്ലാ മാർഗ്ഗങ്ങളും ഉള്ള ഒരു മാസ്റ്റർ പ്ലാൻ അധികാരികൾക്ക് സമർപ്പിക്കും 


പരിപാടി സംഘടിപ്പിക്കുന്നത്

  • നേച്ചർ ക്ലബ്ബുകൾ

  • വിവിധ കോളേജുകളിലെ എൻ‌എസ്‌എസ് യൂണിറ്റുകൾ

  • പരിസ്ഥിതി സംഘടനകൾ

  • സൈക്ലിംഗ് ക്ലബ്ബുകൾ

  • ഫിറ്റ്നസ് സെന്ററുകളും മറ്റ് സംഘടനകളും 


സൈക്കിൾ റാലി ആരംഭിക്കുന്നത്, ആലുവ, കക്കനാട്/ഇൻഫോ പാർക്ക്, ചിറ്റൂർ, ചേരനല്ലൂർ, ഫോർട്ട്കോച്ചിൻ, തേവര, വൈറ്റില, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നാവും. 

ലക്ഷ്യസ്ഥാനം കലൂർ ജെഎൻ സ്റ്റേഡിയം.

പോലീസ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ അനുമതിക്ക് വിധേയമായാണ് പരിപാടി നടത്തുക.

bottom of page